ചങ്ങനാശേരി നഗരസഭാ അധ്യക്ഷയായി മൂന്നാം തവണയും കൃഷ്ണകുമാരി രാജശേഖരൻ

കൃഷ്ണകുമാരിക്ക് 19 വോട്ടും യുഡിഎഫ് സ്ഥാനാർഥി ഷൈനി ഷാജിക്ക് 14 വോട്ടും ലഭിച്ചു.
Changanaessery minicipal chairperson
കൃഷ്ണകുമാരി രാജശേഖരൻ
Updated on

കോട്ടയം: ചങ്ങനാശേരി നഗരസഭ ചെയർപേഴ്സണായി സിപിഎം അംഗം കൃഷ്ണകുമാരി രാജശേഖരൻ തെരഞ്ഞെടുക്കപ്പെട്ടു. കൃഷ്ണകുമാരിക്ക് 19 വോട്ടും യുഡിഎഫ് സ്ഥാനാർഥി ഷൈനി ഷാജിക്ക് 14 വോട്ടും ലഭിച്ചു. 3 ബിജെപി അംഗങ്ങളും, സ്വതന്ത്ര സ്ഥാനാർഥി ബെന്നി ജോസഫും തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. എൽഡിഎഫിലെ ധാരണ പ്രകാരം സ്വതന്ത്ര അംഗം ബീന ജോബി രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഇതോടെ 3 തവണ ചങ്ങനാശേരി നഗരസഭ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടെന്ന നേട്ടവും കൃഷ്ണകുമാരി രാജശേഖരൻ സ്വന്തമാക്കി. സ്വതന്ത്ര അംഗവും 2 കോൺഗ്രസ് അംഗങ്ങളും കൂറുമാറി എൽഡിഎഫിനെ പിന്തുണച്ചതോടെ കഴിഞ്ഞ വർഷം യുഡിഎഫിന് ഭരണം നഷ്ടമായിരുന്നു.

ഇതോടെയാണ് സ്വതന്ത്ര അംഗമായ ബീന ജോബി എൽഡിഎഫ് പിന്തുണയിൽ പിന്നീട് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com