കണ്ണൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 9 പേർക്ക് പരുക്ക്

പരുക്കേറ്റവരെ തലശേരി ആശുപത്രിയിലേക്ക് മാറ്റി
ksrtc bus and private bus accident

കണ്ണൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 9 പേർക്ക് പരുക്ക്

Updated on

കണ്ണൂർ: ദേശീയപാതയിൽ കണ്ണൂർ മുഴപ്പിലങ്ങാടിനടുത്ത് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 9 പേർക്ക് പരുക്ക്. കണ്ണൂരിൽനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സുമാണ് രാവിലെ അപകടത്തിൽപ്പെട്ടത്.

പരുക്കേറ്റവരെ തലശേരി ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തെ തുടർന്ന് പ്രദേശത്ത് അരമണിക്കൂറോളം ഗതാഗത തടസം നേരിട്ടു.

logo
Metro Vaartha
www.metrovaartha.com