കെഎസ്ആർടിസി കൊറിയർ സർവീസ് ഓഫിസ് അപകടാവസ്ഥയിൽ

കെട്ടിടത്തിന്‍റെ പിന്നിലായി വീഴാറായി നിൽക്കുന്ന വൻമരവും ജീവനക്കാരെ ആശങ്ക‍യിലാക്കുന്നുണ്ട്.
KSRTC courier service office in danger

കെഎസ്ആർടിസി കൊറിയർ സർവീസ് ഓഫീസ് അപകടാവസ്ഥയിൽ

Updated on

കോതമംഗലം: കോതമംഗലത്ത് കെഎസ്ആർടിസിയുടെ കൊറിയർ സർവീസ് ഓഫിസ് കെട്ടിടം കാലപ്പഴക്കം മൂലം അപകടാവസ്ഥയിൽ. നവീകരിച്ച പുതിയ കെഎസ്ആർടിസി ബിൽഡിങ്ങിന്‍റെ ഉദ്ഘാടനം വൈകുന്നതിനാൽ പഴയ കെട്ടിടത്തിൽ തന്നെയാണ് ജീവനക്കാർ തുടരുന്നത്.

എറണാകുളം ജില്ലയിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കൊറിയർ സർവീസാണ് കോതമംഗലത്തേത്. കെഎസ്ആർടിസി ഗ്യാരേജിന്‍റെ ഒരു ഭാഗവും കൊറിയർ ഓഫിസുമാണ് നിലവിൽ അപകടകരമായ ഈ ബിൽഡിങ്ങിൽ പ്രവർത്തനം തുടരുന്നത്. കെട്ടിടത്തിന്‍റെ പുറകിലായി വീഴാറായി നിൽക്കുന്ന വൻമരവും ജീവനക്കാരെ ആശങ്ക‍യിലാക്കുന്നുണ്ട്.

എത്രയും പെട്ടെന്ന് കൊറിയർ ഓഫിസ് ഈ ബിൽഡിങ്ങിൽ നിന്നു മാറ്റി സ്ഥാപിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. യാതൊരു സുരക്ഷാ മാനദണ്ഡവും ഒരുക്കാത്ത ഈ പഴയ കെട്ടിടത്തിൽ ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് വന്നു പോകുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com