ഇടുക്കി: ഇടുക്കിയിൽ വീണ്ടും പൂത്തുലഞ്ഞ് കുറിഞ്ഞികൾ. ഇത്തവണ നീലക്കുറിഞ്ഞിയല്ല മേട്ടുക്കുറിഞ്ഞിയാണ് പൂത്തുലഞ്ഞ് സഞ്ചാരികളെ ആകർഷിക്കുന്നത്. കട്ടപ്പന, ഒൻപതേക്കർ, പരുന്തുംപാറ എന്നിവിടങ്ങളിലാണ് കുറിഞ്ഞി വിരിഞ്ഞിരിക്കുന്നത്.
മൂന്നു വർഷം മുതൽ ഏഴു വർഷം വരെയുള്ള ഇടവേളകളിലാണ് മേട്ടുക്കുറിഞ്ഞി പൂക്കാറുള്ളത്.