നിർമ്മാണം നടന്നിട്ട് ഏതാനും മാസങ്ങൾ, കുരുമ്പിനാംപാറ ജുമാമസ്ജിദ് റോഡ് മാസങ്ങള്‍ക്കുള്ളില്‍ കോണ്‍ക്രീറ്റ് തകര്‍ന്ന് തരിപ്പണം

റീടാറിംഗ് നടത്തിയ റോഡിലെ തകര്‍ന്ന ഭാഗത്ത് 50 മീറ്ററിലധികം ദീര്‍ഘകാല നിലനില്പിനായി കോണ്‍ക്രീറ്റിംഗ് നടത്തുകയായിരുന്നു
kurumbinampara juma masjid congrate road broken within months
നിര്‍മ്മാണം നടത്തി മാസങ്ങള്‍ക്കുള്ളില്‍ കോണ്‍ക്രീറ്റ് തകര്‍ന്ന് മെറ്റല്‍ ഇളകി കിടക്കുന്ന കുരുമ്പിനാംപാറ ജുമാമസ്ജിദ് റോഡ്.

കോതമംഗലം: ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാത്രം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 17-)o വാര്‍ഡില്‍ കുരുമ്പിനാംപാറ ജുമാമസ്ജിദ് റോഡിന്റെ കോണ്‍ക്രീറ്റ് തകര്‍ന്ന് മെറ്റല്‍ ഇളകി തകര്‍ന്ന് തരിപ്പണമായി. വര്‍ഷങ്ങളായി ടാറിംഗ് തകര്‍ന്ന് കുണ്ടും കുഴിയുമായി കിടന്ന റോഡ് സഞ്ചാരയോഗ്യമല്ലാതായ സാഹചര്യത്തിലാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് റോഡ് നിര്‍മ്മാണത്തിന് നടപടിയായത്. എന്നാല്‍ റീടാറിംഗ് നടത്തിയ റോഡിലെ ഏറ്റവും തകര്‍ന്ന ഭാഗത്ത് 50 മീറ്ററിലധികം ദീര്‍ഘകാല നിലനില്പിനായി കോണ്‍ക്രീറ്റിംഗ് നടത്തുകയായിരുന്നു.

ആനുപാതികമായ മെറ്റീരിയല്‍സ് ഉപയോഗിക്കാതെ നിര്‍മ്മാണ പ്രവൃത്തിയില്‍ ക്രമക്കേട് നടത്തിയതാണ് റോഡ് തകരാന്‍ കാരണം. ജുമാമസ്ജിദിലേക്കും മദ്രസ്സയിലേക്കും പരിസര വീടുകളിലേക്കും ദിനേന സഞ്ചരിക്കുന്ന നൂറുകണക്കിന് കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്കും കോണ്‍ക്രീറ്റ് തകര്‍ന്ന് മെറ്റല്‍ ഇളകിക്കിടക്കുന്ന റോഡിലൂടെ സഞ്ചാരം ക്ളേശകരമാണ്.

നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കാന്‍ അധികാരികള്‍ ഇടപെടണമെന്നും റോഡ് നിര്‍മ്മാണത്തിലെ അഴിമതിക്കാരെ നിയമത്തിന് മുന്നില്‍ എത്തിച്ച് തകര്‍ന്ന റോഡ് പുനര്‍നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ട് പി.ഡി.പി. പ്രവര്‍ത്തകര്‍ ബഹുജനങ്ങളോടൊപ്പം സമര രംഗത്തിറങ്ങാന്‍ കുരുമ്പിനാംപാറ യൂണിറ്റ് യോഗം തീരുമാനിച്ചു.

ഷിയാസ് കുരുമ്പിനാംപാറ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഖാദര്‍ ആട്ടായം , സെക്രട്ടറി അഷറഫ് ബാവ , എം.എം.ഷിഹാബ് , കെരീം , ബഷീര്‍ , റമിന്‍സ് മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Trending

No stories found.

Latest News

No stories found.