ചീയപ്പാറയിൽ മണ്ണിടിച്ചിൽ; ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

വിനോദ സഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ വനപ്രദേശത്ത് റോഡിൽ കുടുങ്ങിക്കിടക്കുകയാണ്.
Landslide at Cheeyappara; traffic on the National Highway disrupted

ചീയപ്പാറയിൽ മണ്ണിടിച്ചിൽ; ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

Updated on

കോതമംഗലം: ശക്തമായ മഴയെ തുടർന്ന് ചീയപ്പാറയിൽ മണ്ണിടിഞ്ഞതിനു പിന്നാലെ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. കൊച്ചി -ധനുഷ്കോടി ദേശീയ പാതയിലെ നേര്യമംഗലം അടിമാലി റോഡിലേക്കാണ് മണ്ണും മരങ്ങളും വീണത്. വ്യാഴാഴ്ച ഉച്ചക്ക് 12.30 നാണ് അപകടം നടന്നത്.

വിനോദ സഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ വനപ്രദേശത്ത് റോഡിൽ കുടുങ്ങിക്കിടക്കുകയാണ്. പോലീസും ഫയർഫോഴ്‌സും എത്തി മണ്ണും മരങ്ങളും റോഡിൽ നിന്ന് നീക്കിയാൽ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാനാകൂ.

logo
Metro Vaartha
www.metrovaartha.com