നിയമവിദ്യാർഥികൾ നീതിയുടെ കാവൽക്കാരാകണം: ജസ്റ്റിസ് വി.ജി. അരുൺ

പ്രവേശനോത്സവം ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
Law students must be guardians of justice: Justice V.G. Arun

സിഎസ്ഐ കോളെജ് ഫോർ ലീഗൽ സ്റ്റഡീസിലെ 2026–27 പ്രവേശനോത്സവം ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

Updated on

കോട്ടയം: സിഎസ്ഐ കോളെജ് ഫോർ ലീഗൽ സ്റ്റഡീസിലെ 2026–27 പ്രവേശനോത്സവം ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്‍റെ പുരോഗതിക്ക് മനുഷ്യവിഭവശേഷിയുടെ ഫലപ്രദമായ വിനിയോഗം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമവിദ്യാഭ്യാസം അക്കാഡമിക് അറിവിനൊപ്പം സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും വളർത്തണമെന്നും അദ്ദേഹം വിദ്യാർഥികളെ ഓർമ്മിപ്പിച്ചു.

ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് വി.ജി. അരുൺ മുഖ്യസന്ദേശം നൽകി. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും നീതിയുടെ കാവൽക്കാരായും സമൂഹത്തിൽ നീതി നടപ്പാക്കുന്നവരായും വിദ്യാർത്ഥികൾ മാറണമെന്ന് അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി സീനിയർ അഭിഭാഷകൻ റോഷൻ ഡി. അലക്സാണ്ടർ, കോളെജ് പ്രിൻസിപ്പൽ ഡോ. ജോർജ് ജോസഫ് , ബർസാർ കോശി എബ്രഹാം, സി എസ്ഐ ഏറ്റുമാനൂർ ഡിസ്ട്രിക്റ്റ് കൗൺസിൽ ചെയർമാൻ ജേക്കബ് ജോൺസൺ, സ്റ്റാഫ്‌ അഡ്വൈസർ ബോണി ജെ.കുര്യാക്കോസ്, വൈസ് പ്രിൻസിപ്പൽ ഡോ. ജെയ്സി കരിങ്ങാട്ടിൽ എന്നിവർ പ്രസംഗിച്ചു.

logo
Metro Vaartha
www.metrovaartha.com