പുലിഭീതി; ചിറങ്ങരയിൽ പുലിയെ പിടികൂടാനായി കൂട് സ്ഥാപിച്ചു

വിവിധയിടങ്ങളിൽ പുലിയെ കണ്ടെങ്കിലും കഴിഞ്ഞ ദിവസം നടത്തിയ ഡ്രോൺ പരിശോധനയിലോ, നിരീക്ഷണ ക്യാമറകളിലും പുലിയെ കണ്ടെത്താനായില്ല.
Leopard scare, trap placed at chirangara

ചിറങ്ങരയിൽ സ്ഥാപിച്ചകൂട്

Updated on

തൃശൂർ: കൊരട്ടി- ചിറങ്ങര മേഖലയിൽ പുലി സാന്നിധ്യം സ്ഥിരീകരിച്ചതിനു പിന്നാലെ പുലിയെ പിടിക്കുവാനായി കൂട് സ്ഥാപിച്ചു. കോതമംഗലത്ത് നിന്ന് കൊണ്ടുവന്ന കൂട്ടിൽ പഞ്ചായത്തംഗ വർഗ്ഗീസ് പയ്യപ്പള്ളിയുടെ നേതൃത്വത്തിൽ നാട്ടുകരായ രണ്ടു പേർ ചേർന്ന് വാങ്ങിച്ച് നൽകിയ ആടിനെ കെട്ടിയാണ് കൂട് വെച്ചിരിക്കുന്നത്. കഴിഞ്ഞ പതിനാലാം തിയതി പുലിയെ കണ്ടെത്തിയ വീടിന്‍റെ പുറകിലെ പറമ്പിലാണ് കൂട് വെച്ചിരിക്കുന്നത് .

വിവിധയിടങ്ങളിൽ പുലിയെ കണ്ടെങ്കിലും കഴിഞ്ഞ ദിവസം നടത്തിയ ഡ്രോൺ പരിശോധനയിലോ, നിരീക്ഷണ ക്യാമറകളിലും പുലിയെ കണ്ടെത്താനായില്ല.

ആവശ്യമെങ്കിൽ മറ്റൊരു കൂട് കൂടി സ്ഥാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി. റേഞ്ച് ഓഫീസർ ജിഷ്മ.വി.ജെ. അസിസ്റ്റന്‍റ് ഡിഎഫ്ഒ.അസീസ്.സാബു.ആർ ആർ ടി പ്രവർത്തകരായ വിൽസൻ തുടങ്ങിയവർ നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡന്‍റ് പി.സി.ബിജു, പഞ്ചായത്തംഗളായ കെ.ആർ.സുമേഷ്, വർഗ്ഗീസ് പയ്യപ്പള്ളി, ഗ്രേസി സക്കറിയ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com