

ഇടിമിന്നലേറ്റ് വടവൃക്ഷം കത്തി; തീ കെടുത്തി അഗ്നിരക്ഷാ സേന
കോതമംഗലം: അടിമാലി വനമേഖലയിൽ ഇടിമിന്നലേറ്റ മരത്തിന് തീ പിടിച്ചു. വാളറയ്ക്ക് സമീപം കളമാംകുഴി എന്ന സ്ഥലത്തെ 120 ഇഞ്ച് വണ്ണമുള്ള വയനാവ് എന്ന മരത്തിനാണ് തീ പിടിച്ചത്. സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ നേര്യമംഗലം ഫയർ സ്റ്റേഷനിലെ ജീവനക്കാരെത്തി തീ കെടുത്തി.
സ്റ്റേഷൻ ഓഫീസർ വിഷ്ണു മോഹൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനീഷ് കുമാർ ടി ടി.ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അൻവർ സാദത്ത്, അരുൺ എസ് എസ്, അബിൻസ്,ഷിബു പി ജോസഫ്,രാജൻ ടിവി. എന്നിവർ പങ്കാളികളായി