പോസ്റ്റിൽ കയറിയ ലൈൻമാൻ ബോധരഹിതനായി; താഴെയിറക്കിയത് ഫയർഫോഴ്സ്

സേനയുടെ ആംബുലൻസിൽ കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ എത്തിച്ചു.
Lineman fainted after climbing post; Fire Force pulls him down

ലൈൻമാനെ സുരക്ഷിതമായി താഴേക്ക് ഇറക്കുന്നു

Updated on

കോതമംഗലം: സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് സർവീസ് ലൈൻ വലിക്കുന്നതിനായി ഇലക്‌ട്രിക് പോസ്റ്റിൽ കയറിയ ലൈൻമാൻ ബോധരഹിതനായി. കോതമംഗലം നങ്ങേലിപ്പടി നായികമാവുടി യൂനസ് എന്നയാളുടെ വീട്ടിലേക്ക് സർവീസ് ലൈൻ വലിക്കുന്നതിനായി പോസ്റ്റിൽ കയറിയ ലൈൻമാൻ ഹസനാണ് ബോധരഹിതനായി പോസ്റ്റിൽ തൂങ്ങിക്കിടന്നത്. കോതമംഗലം അഗ്നിരക്ഷാ സേനയെത്തി സുരക്ഷിതമായി താഴെയിറക്കി.

ഹസന് ഹൃദയസംബന്ധമായ അസുഖമുള്ളതായാണ് വിവരം. എ എസ് ടി ഓ സതീഷ് ജോസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സിദ്ധീഖ് ഇസ്മായിൽ എന്നിവർ ഇലക്ട്രിക് പോസ്റ്റിൽ കയറി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് മറ്റ് സേനാംഗങ്ങളുടെ സഹായത്തോടെയാണ് ഹസനെ സുരക്ഷിതമായി താഴെ ഇറക്കിയത്. സേനയുടെ ആംബുലൻസിൽ കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ എത്തിച്ചു.

logo
Metro Vaartha
www.metrovaartha.com