അറ്റകുറ്റപ്പണി: കാലടി പാലത്തിൽ മൂന്നു ദിവസം രാത്രി യാത്രാ നിരോധനം

ജൂലൈ 23,24,25 തീയതികളിൽ രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയാണ് പാലത്തിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
Maintenance Work: Nighttime Travel Ban on Kalady Bridge for Three Days

അറ്റകുറ്റപ്പണി: കാലടി പാലത്തിൽ മൂന്നു ദിവസം രാത്രി യാത്രാ നിരോധനം

അറ്റകുറ്റപ്പണി: കാലടി പാലത്തിൽ മൂന്നു ദിവസം രാത്രി യാത്രാ നിരോധനം

Updated on

കാലടി: കാലടി ശ്രീശങ്കര പാലത്തിൽ അടിയന്തരമായി അറ്റകുറ്റപണികൾ നടത്തുന്നതിന്‍റെ ഭാഗമായി മൂന്നു ദിവസം പൂർണമായും രാത്രി യാത്ര നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ജൂലൈ 23,24,25 തീയതികളിൽ രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെയാണ് പാലത്തിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

അങ്കമാലി ഭാഗത്തു നിന്നും എംസി റോഡ് വഴി പോകേണ്ട എല്ലാ വാഹനങ്ങളും ആലുവ വഴി പെരുമ്പാവൂരിലെത്തി യാത്ര തുടരാവുന്നതാണ്. പെരുമ്പാവൂരിൽ നിന്ന് അങ്കമാലിയിലേക്ക് പോകാനും ഇതേ വഴി തന്നെയാണ് ഉപയോഗിക്കേണ്ടത്. അങ്കമാലിയിൽ നിന്ന് കോതമംഗലം ഭാഗത്തേക്ക് പോകുന്നതിനായി മലയാറ്റൂർ കോടനാട് പാലത്തിലൂടെ കുറുപ്പംപടി വഴി പോകാവുന്നതാണ്.

മൂവാറ്റുപുഴ/ പെരുമ്പാവൂർ ഭാഗത്തു നിന്നും എയർപോർട്ടിലേക്കു പോകുന്നതുൾപ്പെടെയുള്ള ചെറുവാഹനങ്ങൾ വല്ലം ജംക്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് വല്ലം- പാറക്കടവ്- ശ്രീമൂലനഗരം- കാഞ്ഞൂർ വഴി എയർപോർട്ടിലേക്ക് പോകേണ്ടതാണെന്നും പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com