

എംഎൽഎയുടെ പിഎ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ
കൊച്ചി: പെരുമ്പാവൂർ എംഎൽഎയുടെ പിഎ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. കോട്ടപ്പടി ഇടയാൽ വീട്ടിൽ സുരേഷ്(42)നെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരക്കാട് സ്വദേശി സജിത്തിന്‍റെ പരാതിയിലാണ് നടപടി.
ജൂലൈ 15ന് സജിത്തിന്‍റെ ഫോണിലേക്ക് എംഎൽഎയുടെ പിഎ ആണെന്ന് പറഞ്ഞ് സുരേഷ് വിളിക്കുകയായിരുന്നു. എംഎൽഎയുടെ വീടിനടുത്തുള്ള ചേച്ചിക്ക് ഡയാലിസിസ് ചെയ്യുന്നതിന് പണം ആവശ്യമുണ്ടെന്ന് പറയുകയും ഗൂഗിൾ പേ വഴി പണം അയക്കാൻ ആവശ്യപ്പെടുകയും ആണ് ചെയ്തത്. സംശയം തോന്നിയ സജിത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്ക് കാട്ടാക്കട, പെരുമ്പാവൂർ, കുറുപ്പംപടി, കോട്ടപ്പടി, കോടാട് കോതമംഗലം എന്നിവിടങ്ങളിലായി നിരവധി കേസുകളുണ്ട്. കാട്ടാക്കടയിൽ സമാനമായ കേസാണുള്ളത്.
എസ്എച്ച്ഒഎ അക്ഷയ കുമാർ, എസ്ഐ മാരായമാർട്ടിൻ ജോസഫ്, എസ്.എൽ. അർജുൻ, എഎസ്ഐ രതി, സീനിയർ സിപിഒ കെ.ബി. മാഹിൻഷാ, സിപിഒമാരായ സിബിൻ, നജ്മി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.