മെട്രൊ വാർത്ത ലേഖകൻ ദീപേഷ് കെ. ദിവാകരന് മാധ്യമപുരസ്കാരം

മൂവാറ്റുപുഴ നവ ചിന്തകലാസാഹിത്യ വേദി സംഘടിപ്പിച്ച പരിപാടിയിലാണ് ലേഖകന് പുരസ്കാരം നൽകിയത്
Metro vaartha News reporter Deepesh K. Divakaran receives Media Award

ദീപേഷ് കെ.ദിവാകരൻ മാധ‍്യമ പുരസ്കാരം ഏറ്റുവാങ്ങുന്നു

Updated on

കോലഞ്ചേരി: മെട്രൊ വാർത്ത ദിനപത്രം ലേഖകൻ ദീപേഷ് കെ.ദിവാകരന് മാധ്യമ പുരസ്കാരം. മൂവാറ്റുപുഴ നവ ചിന്തകലാസാഹിത്യ വേദി പേഴക്കാപ്പിളളി കവിത ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാഹിതീസായാഹ്നം പരിപാടിയിൽ എഴുത്തുകാരൻ ബെന്യാമിനാണ് പുരസ്കാരം നൽകിയത്.

രാഷ്ട്രീയനിരീക്ഷകൻ രാഹുൽ ഈശ്വർ, പായിപ്ര രാധാകൃഷ്ണൻ, സുരേഷ് കീഴില്ലം, സക്കീർഹുസൈൻ, സിജു വളവിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

logo
Metro Vaartha
www.metrovaartha.com