

അധ്യാപകർ ജോലിക്കിടെ മൊബൈൽ ഉപയോഗിക്കുന്നതിന് വിലക്ക്
കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ ഹൈസ്കൂൾ അധ്യാപകർ ജോലിക്കിടെ മൊബൈൽ ഉപയോഗിക്കുന്നതിന് വിലക്ക്. ജില്ലാ വിദ്യാഭ്യാസ ഓഫിസറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ കൊണ്ടുവരാൻ പാടില്ല, അധ്യാപകർ ഔദ്യോഗിക കാര്യങ്ങൾക്കല്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കരുത്, സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് ഉത്തരവിലുള്ളത്. ഇക്കാര്യങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ചുമതല പ്രധാന അധ്യാപകനായിരിക്കും.