kothamangalam municipal complex
കോതമംഗലം മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിന്‍റെ ഷീറ്റ് മേഞ്ഞ ഭാഗം നിലംപൊത്തി

കോതമംഗലം മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിന്‍റെ ഷീറ്റ് മേഞ്ഞ ഭാഗം നിലംപൊത്തി

ബസ് കാത്തുനിൽക്കുന്നവരും, ലോട്ടറി കച്ചവടക്കാരും, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ തമ്പടിക്കുന്ന സ്ഥലമാണിത്.
Published on

കോതമംഗലം: കോതമംഗലം മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്‍റെ ഷീറ്റ് മേഞ്ഞ ഭാഗം നിലംപൊത്തി; ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാന്‍റിനോട് ചേർന്ന് നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ വരാന്തയിലെ ഷീറ്റ് മേഞ്ഞ മേൽക്കൂരയാണ് നിലംപതിച്ചത്. ഈ സമയം വരാന്തയിൽ ഏതാനും പേർ ഉണ്ടായിരുന്നെങ്കിലും എല്ലാവരും പരുക്കേൽക്കാതെ രക്ഷപെട്ടു.

ബസ് കാത്തുനിൽക്കുന്നവരും, ലോട്ടറി കച്ചവടക്കാരും, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ തമ്പടിക്കുന്ന സ്ഥലമാണിത്. വെളുപ്പിനെയായതുകൊണ്ട് ആളുകൾ കുറവായിരുന്നു.

കെട്ടിടത്തിന്‍റെ ചില ഭാഗങ്ങൾ കോൺക്രീറ്റിളകി അപകടാവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് പരാതി ഉയർന്നിട്ടുണ്ട്. സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com