വടാട്ടുപാറയിൽ വളർത്തു നായയെ അജ്ഞാത ജീവി കടിച്ചു കൊന്നു; പുലിയെന്ന് സംശയം

ഒരു മാസത്തിനിടയിൽ അഞ്ചോളം നായകളെ ഇവിടെ പുലി ആക്രമിച്ചിട്ടുണ്ട്
Mysterious animal kills pet dog

വടാട്ടുപാറയിൽ വളർത്തു നായയെ അജ്ഞാത ജീവി കടിച്ചു കൊന്നു; പുലിയെന്ന് സംശയം

Updated on

കോതമംഗലം: വടാട്ടുപാറയിൽ വളർത്തുനായയെ അഞ്ജാത ജീവി ആക്രമിച്ചു കൊന്നു. ‌വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വടാട്ടുപാറ, പലവൻപടി, ചിറ്റയം തോമസിന്‍റെ വീട്ടിലെ വളർത്തുനായ യാണ് ആക്രമണത്തിൽ ചത്തത്. മുറ്റത്തിന് സമീപം ചങ്ങലയിൽ കെട്ടിയിട്ട നായയെയാണ് കൊന്നത്. പുലിയാണെന്നാണ് സംശയം. നായയുടെ തല മാത്രമാണ് ബാക്കിയുള്ളത്.

ബാക്കി ഭക്ഷിച്ച നിലയിലാണ്. ഒരു മാസത്തിനിടയിൽ അഞ്ചോളം നായകളെ ഇവിടെ പുലി ആക്രമിച്ചിട്ടുണ്ട്. പുലിയെ കൂടുവച്ച് പിടിക്കണമെന്നും, ഫെൻസിംഗ് കാര്യക്ഷമമാക്കണമെന്നും ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com