
എൻ. അരുൺ
കോതമംഗലം: സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായി എൻ. അരുൺ തെരെഞ്ഞെടുക്കപ്പെട്ടു. കോതമംഗലത്ത് നടന്ന എറണാകുളം ജില്ലാ സമ്മേളനത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. മൂവാറ്റുപുഴ, തൃക്കളത്തൂർ സ്വദേശിയായ അരുൺ കേരള ലോ അക്കാഡമിയിൽ നിന്ന് നിയമ ബിരുദവും, ഇന്ദിരാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. എ ഐ വൈ എഫ് സംസ്ഥാന പ്രസിഡണ്ട് , സിപിഐ സംസ്ഥാന കൗൺസിൽ അംഗംഎന്നീ നിലകളിൽ പ്രവർത്തിക്കുന്നു. മാതാപിതാക്കളായ പി.കെ. നീലകണ്ഠൻ നായർ, സുശീല നീലകണ്ഠൻ ഇരുവരും പായിപ്ര ഗ്രാമപഞ്ചായത്ത് അംഗവും വൈസ് പ്രസിഡണ്ടും സിപിഐ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി അംഗങ്ങളും ആയിരുന്നു. ഭാര്യ : ശാരി അരുൺ,അധ്യാപിക. മകൻ - അധ്യുത് അരുൺ. എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്‍റ്, ദേശീയ സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.
2015 മുതൽ 2021 വരെ എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി ആയിരുന്നു. 2015 - 2020 കാലയളവിൽ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. കഥാകൃത്ത്, സിനിമ ഡോക്യുമെന്‍ററി , നാടക സംവിധായകനുമാണ്. 7ഡോക്യുമെന്‍ററികളും ടെലിഫിലിമുകളും എഴുതി സംവിധാനം ചെയ്തു. വിദേശ ചലച്ചിത്രമേളകളിൽ ഉൾപ്പെടെ അംഗീകാരങ്ങൾ നേടിയ 'അവകാശികൾ '
എന്ന സിനിമയുടെ രചയിതാവും സംവിധായകനുമാണ്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗമായും പ്രവർത്തിക്കുന്നു.