

പ്രകൃതി സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു
കാഞ്ഞിരമറ്റം: പാർപകോഡ് എൽപി സ്കൂളിൽ പ്രകൃതി സംരക്ഷണ ദിനാചരണത്തിന്‍റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഔഷധസസ്യ പ്രദർശനം, മരുന്നുകഞ്ഞി വിതരണം, പ്രകൃതി സംരക്ഷണത്തിന്‍റെ ആവശ്യകതയെക്കുറിച്ചുള്ള ലഘുലേഖ വിതരണം, ബോധവത്കരണ ക്ലാസ് എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
പ്രകൃതി സംരക്ഷണത്തിന്‍റെ പ്രസക്തിയെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് തുരുത്തിക്കര സയൻസ് സെന്‍റർ എക്സിക്യൂട്ടീവ് ഡയറക്റ്റർ തങ്കച്ചൻ പി.എ. നയിച്ചു. പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധം വളർത്തുന്നതിന്‍റെയും ഔഷധസസ്യങ്ങളുടെ പ്രാധാന്യത്തിന്‍റെയും ആവശ്യകത അദ്ദേഹം വിശദീകരിച്ചു.
പരിപാടിയിൽ സീനിയർ അസിസ്റ്റന്‍റ് വി.ആർ. അമ്പിളി സ്വാഗതം ആശംസിച്ചു. അധ്യാപിക ഷീബ ജോൺ നന്ദി രേഖപ്പെടുത്തി. പിടിഎ അംഗങ്ങളും രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്ത് പ്രകൃതി സംരക്ഷണ സന്ദേശം ഏറ്റുവാങ്ങി.