
സൗജന്യ മെഡിക്കൽ ക്യാമ്പും നേത്രപരിശോധനയും സംഘടിപ്പിച്ചു
പൂജപ്പുര: അന്താരാഷ്ട്ര വനിതാ ദിനത്തിന്‍റെ ഭാഗമായി 2 കേരള എൻ സി സി ബറ്റാലിയൻ നിരാലംബരായ അമ്മമാർക്ക് വൈദ്യസഹായം എന്ന ആശയവുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 9 30 ന് പൂജപ്പുരയിൽ അമ്മമാരുടെ വൃദ്ധസദനത്തിൽ വച്ചു നടന്ന ചടങ്ങ് കമാൻഡിംഗ് ഓഫീസർ കേണൽ ജയശങ്കർ ചൗധരി ഉദ്ഘാടനം ചെയ്തു.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മേജർ ആനന്ദ് , സുബേദാർ ഗിരീഷ്, നായിബ് സുബേദാർ എം.ഡി അഷറഫ് പാങ്ങോട് മിലിറ്ററി ഹോസ്പിറ്റിലെ ഡോക്ടർമാരായ ക്യാപ്റ്റൻ ജോൽ മാത്യു, ക്യാപ്റ്റൻ നമിത നായർ എന്നിവരും പങ്കജ് കസ്തൂരി ആശുപത്രികളിലെ വിദഗ്ധരായ ഡോക്ടർമാരും പങ്കെടുത്തു. സൗജന്യ മരുന്നുകളും വിതരണം ചെയ്തു.