നീലക്കുറിഞ്ഞി കാണാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക്: നേര്യമംഗലം പാലത്തിൽ ഗർത്തം

നീലക്കുറിഞ്ഞി സീസൺ ആരംഭിച്ചതോടെ വിനോദസഞ്ചാരികളുടെ വലിയ ഒഴുക്കാണ് ദിവസവും ഉണ്ടാകുന്നത്. പാലത്തിൽ അനുവദിക്കുന്നത് ഒറ്റ വരി ഗതാഗതം മാത്രം.
Neriamangalam bridge pothole

നേര്യമംഗലം പാലത്തിൽ രൂപംകൊണ്ട ഗർത്തം.

Updated on

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം പാലത്തിൽ ഗർത്തം രൂപപ്പെട്ടു. രണ്ട് ദിവസംമുമ്പ് രൂപപ്പെട്ട ഗർത്തം ഒരോ ദിവസവും വലുതായിക്കൊണ്ടിരിക്കുക യാണ്. നേര്യമംഗലം ടൗണിൽനിന്ന് പാലത്തിലേക്കുള്ള പ്രവേശന കവാടത്തിന്‍റെ ഇടതുവശത്താണ് ഒന്നരയടി വ്യാസത്തിലും അഞ്ചടി താഴ്ചയിലുമുള്ള ഗർത്തം.

ദിനംപ്രതി ആയിരക്കണക്കിന് വാഹന ങ്ങൾ കടന്നുപോകുന്ന പാലത്തിൽ ഒറ്റവരി ഗതാഗതം മാത്രമാണ് ഇപ്പോൾ അനുവദിക്കുന്നത്. എന്നാൽ, മൂന്നാറിലും പരിസരങ്ങളിലും നീലക്കുറിഞ്ഞി സീസൺ ആരംഭിച്ചതോടെ അതു കാണാനായി വിനോദസഞ്ചാരികളുടെ വലിയ ഒഴുക്കാണ് ദിവസവും ഉണ്ടാകുന്നത്. അതിനാൽ പാലത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

ഏതാനും വർഷംമുമ്പ് ഇവിടെ രൂപപ്പെട്ട ഗർത്തം അധികൃതർ അടച്ചിരുന്നു. അതിനടുത്തുതന്നെയാണ് പുതിയ ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. ഇത് മൂടാനോ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനോ അധികൃതർ തയാ റായിട്ടില്ല. ഇരുചക്രവാഹനങ്ങളും കാൽനടക്കാരും അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്. നിലവിലുള്ള പാലത്തിന് സമാന്തരമായി പുതിയ പാലത്തിന്‍റെ നിർമാണം പുരോഗമിക്കുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com