എൻഎസ്എസ് ബജറ്റ് സമ്മേളനം ശനിയാഴ്ച

എൻഎസ്എസ് പ്രസിഡന്‍റ് ഡോ. എം. ശശികുമാർ അധ്യക്ഷനാകും.
എൻഎസ്എസ് ബജറ്റ് സമ്മേളനം ശനിയാഴ്ച
എൻഎസ്എസ് ബജറ്റ് സമ്മേളനം ശനിയാഴ്ച

കോട്ടയം: നായർ സർവീസ് സൊസൈറ്റിയുടെ 2024-25 സാമ്പത്തിക വർഷത്തെ ബജറ്റും, 2023-24 വർഷത്തെ ഭരണറിപ്പോർട്ടും പാസാക്കുന്നതിനുള്ള ബജറ്റ് സമ്മേളനം ശനിയാഴ്ച നടക്കും. രാവിലെ 8.45 മുതൽ പെരുന്ന എൻഎസ്എസ് ആസ്ഥാനത്തുള്ള പ്രതിനിധി സഭാമന്ദിരത്തിലാണ് ബജറ്റ് സമ്മേളനം.

എൻഎസ്എസ് പ്രസിഡന്‍റ് ഡോ. എം. ശശികുമാർ അധ്യക്ഷനാകും. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ബജറ്റ് അവതരിപ്പിക്കും. മന്നം സമാധിയിൽ പുഷ്‌പാർച്ചനക്ക് ശേഷമായിരിക്കും ബജറ്റ് സമ്മേളനം ആരംഭിക്കുക.

Trending

No stories found.

Latest News

No stories found.