ചാലക്കുടിയിൽ നഴ്സ് പൊള്ളലേറ്റ് മരിച്ച നിലയിൽ

വീട്ടിൽ നിന്ന് പുക ഉയരുന്നതു ശ്രദ്ധയിൽ പെട്ട അയൽക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്
Nurse found dead with burn injuries in Chalakudy

മിനു

Updated on

തൃശൂർ: ഭർതൃ‌ഗൃഹത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ യുവതി. ചാലക്കുടിയിലെ മേലൂരിലാണ് സംഭവം. നഴ്സായി ജോലി ചെയ്തിരുന്ന മിനു(38)വാണ് മരിച്ചത്. ഇളയ മകൻ ചികിത്സയിലായിരുന്നതിനാൽ രണ്ടു ദിവസമായി മിനു ചാലക്കുടിയിലുള്ള ആശുപത്രിയിലായിരുന്നു. ഭർത്താവിന്‍റെ അമ്മയെ ആശുപത്രിയിലാക്കിയതിനു ശേഷം തിരികെ വീട്ടിലെത്തിയതിനു പിന്നാലെയാണ് അപകടം.

വീട്ടിൽ നിന്ന് പുക ഉയരുന്നതു ശ്രദ്ധയിൽ പെട്ട അയൽക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മിനുവിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഗ്യാസ് സിലിണ്ടർ തുറന്നിട്ട നിലയിലായിരുന്നു. അപകട കാരണം വ്യക്തമല്ല. ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com