

ചാലക്കുടിയിൽ രക്തസാക്ഷികളുടെ നാമത്തിൽ സത്യപ്രതിജ്ഞ; റദ്ദാക്കി വരണാധികാരി
തൃശൂർ: ചാലക്കുടി നഗരസഭയിൽ രക്തസാക്ഷികളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് വാർഡ് കൗൺസിലർ. അഞ്ചാം വാർഡ് കൗൺസിലറും എൽഡിഎഫ് പ്രതിനിധിയുമായ നിധിൻ പുല്ലനാണ് ധീര രക്തസാക്ഷികളുടെ നാമത്തിൽ ദൃഢ പ്രതിജ്ഞ ചെയ്തത്. എന്നാൽ വരണാധികാരി ഈ സത്യപ്രതിജ്ഞ റദ്ദു ചെയ്ത്, അദ്ദേഹത്തെക്കൊണ്ട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യിച്ചു.
ചാലക്കുടി ഡിഎഫ്ഒ എം. വെങ്കിടേശ്വരൻ ആയിരുന്നു വരണാധികാരി. നഗരസഭാ അങ്കണത്തിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ മുതിർന്ന അംഗം കെ.ടി. ജോണിക്കാണ് വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുത്തത്. പിന്നീട് ജോണി മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.