ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന തൊഴിലാളികള്‍ക്ക് മേല്‍ മരം കടപുഴകി വീണു; ഒരു മരണം

കോഴിക്കോട് ഉള്ളിയേരി തെരുവത്തുകടവ് ലക്ഷം വീട് കോളനി സ്വദേശി ഹരിദാസന്‍ ആണ് മരിച്ചത്
one-dead-as-roadside-tree-falls-on-workers

ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന തൊഴിലാളികള്‍ക്ക് മേല്‍ മരം കടപുഴകി വീണു; ഒരു മരണം

Updated on

കോഴിക്കോട്: റോഡരികിലെ മരം കടപുഴകി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളിക്ക് മുകളിലേക്കാണ് മരം കടപുഴകി വീണത്. കോഴിക്കോട് ഉള്ളിയേരി തെരുവത്തുകടവ് ലക്ഷം വീട് കോളനി സ്വദേശി ഹരിദാസന്‍ (58) ആണ് മരിച്ചത്.

കൂടെ യാത്ര ചെയ്ത പടിഞ്ഞാറെ കക്കട്ടില്‍ ശശിക്ക് ഗുരുതരമായി പരുക്കേറ്റു. പേരാമ്പ്ര കൈതക്കലില്‍ തിങ്കളാഴ്ച വൈകീട്ട് 4.15 ഓടെയാണ് അപകടമുണ്ടായത്. കൈതക്കല്‍ കള്ളുഷാപ്പിന്‍റെയും ടു വീലര്‍ വര്‍ക്‌ഷോപ്പിന്‍റെയും ഇടയിലുള്ള വലിയ തണല്‍ മരമാണ് മഴയിലും കാറ്റിലും നിലംപതിച്ചത്.

logo
Metro Vaartha
www.metrovaartha.com