ഇല്ലിക്കൽകല്ല് സന്ദർശിച്ച് മടങ്ങുന്നതിനിടെ വാഹനാപകടം; ഒരു വയസുള്ള കുഞ്ഞ് മരിച്ചു

ബുധനാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഈരാറ്റുപേട്ട: ഇല്ലിക്കൽകല്ല് സന്ദർശിച്ച് മടങ്ങവേ സ്കൂട്ടർ മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. എറണാകുളം പള്ളുരുത്തി മോരിയത്ത് ഇർഷാദിന്‍റെ മകൾ ഇൻസാ മറിയമാണ് മരിച്ചത്. ഇർഷാദ്, ഭാര്യ ഷിനിജ, മകൾ നാലുവയസുകാരി നൈറ എന്നിവർക്ക് പരുക്കേറ്റിട്ടുണ്ട്. ബുധനാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്.

ഇർഷാദും കുടുംബവും സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്‍റെ താഴേക്ക് മറിയുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനായില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com