നേര്യമംഗലത്ത് ബസ് കയറിയിറങ്ങി യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം

നേര്യമംഗലം ബസ് സ്റ്റാന്‍റിൽ വന്നിറങ്ങി മുന്നോട്ടു നീങ്ങുമ്പോൾ ആണ് കൗസല്യ വന്ന അതേ ബസ് തന്നെ കൗസല്യയെ ഇടിച്ചിട്ടത്.
Kousalya
കൗസല്യ
Updated on

കോതമംഗലം : നേര്യമംഗലം ബസ് സ്റ്റാന്‍റിൽ ബസ് കയറിയിറങ്ങി യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം. മാമലക്കണ്ടം സ്വദേശിനി പാക്കാട്ട് കൗസല്യ തങ്കപ്പൻ (68) ആണ് മരിച്ചത്. ഇഞ്ചത്തൊട്ടിയിൽ മരണനാന്തര ചടങ്ങിൽ പങ്കെടുക്കുവാൻ മാമലകണ്ടത്ത് നിന്ന് നേര്യമംഗലം ബസ് സ്റ്റാന്‍റിൽ വന്നിറങ്ങി മുന്നോട്ടു നീങ്ങുമ്പോൾ ആണ് കൗസല്യ വന്ന അതേ ബസ് തന്നെ കൗസല്യയെ ഇടിച്ചിട്ടത്.

ഉടനെ കോതമംഗലത്തെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Trending

No stories found.

Latest News

No stories found.