കാസർഗോഡ്: എഎസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ മധുസൂദനനെയാണ് (50) പൊലീസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണകാരണം എന്തെന്ന് വ‍്യക്തമല്ല. പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ പൂർത്തിയാക്കി വരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.