''ഞാൻ പരുന്തുംപാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു'', പെൺകുട്ടിയുടെ സന്ദേശം കണ്ട് പൊലീസെത്തി രക്ഷിച്ചു

പൊലീസ് ചെല്ലുമ്പോൾ പെൺകുട്ടി മലയുടെ മുകളിൽ ആത്മഹത്യയ്ക്ക് തയാറെടുത്ത് നിൽക്കുകയായിരുന്നു. ഒന്നര മണിക്കൂർ പരിശ്രമത്തിനൊടുവിൽ സാഹസികമായി രക്ഷിച്ചു.
Police rescue girl from suicide attempt

പെൺകുട്ടിയുടെ സന്ദേശത്തിന് ഒപ്പമുണ്ടായിരുന്ന ഫോട്ടൊ.

Updated on: 

കോതമംഗലം: ''ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്. എന്‍റെ ഫോണും പണവും പരുന്തുംപാറ സൂയിസഡ് പോയന്‍റിലിരിപ്പുണ്ട്. ഞാൻ ആത്മഹത്യ ചെയ്യാൻ പോകുന്നു''. ഇങ്ങനെയൊരു സന്ദേശമാണ് തിങ്കളാഴ്ച രാവിലെ ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ലഭിച്ചത്. മലയുടെ ഫോട്ടോയും ഒപ്പമുണ്ടായിരുന്നു.

ഉടൻ തന്നെ സൈബർ പൊലീസ് ടീം സന്ദേശങ്ങൾ കൈമാറി. ഇടുക്കി ജില്ലാ വയർലസ് കൺട്രോൾ റൂം, ഇടുക്കി സൈബർ പി.എസ്, പീരുമേട് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് വിളിച്ചറിയിച്ചു. ആലുവയിൽ നിന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പീരുമേട് പൊലീസ് ചെല്ലുമ്പോൾ പെൺകുട്ടി മലയുടെ മുകളിൽ ആത്മഹത്യയ്ക്ക് തയാറെടുത്ത് നിൽക്കുകയായിരുന്നു. ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ പെൺകുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി.

പ്ലസ്ടുവിന് ഇഷ്ട വിഷയം പഠിക്കാൻ കഴിയാത്ത മനോവിഷമമായിരുന്നുവത്രെ പെൺകുട്ടിക്ക്. ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സിഐ എസ്. സുധീഷ് കുമാർ, എഎസ്ഐ ആർ. ഡെൽജിത്ത്, സീനിയർ സിപിഒ പി.കെ. ദിനേശൻ, സിപിഒ സി. നിഖിൽ എന്നിവരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

logo
Metro Vaartha
www.metrovaartha.com