
കളമശേരി: അനധികൃതമായി വില്പനയ്ക്കായി സൂക്ഷിച്ച വിദേശ നിർമിതവുമായ സിഗററ്റുകൾ കളമശേരി പോലീസ് പിടികൂടി. ഇടപ്പള്ളി ടോളിൽ പ്രവർത്തിക്കുന്ന കുമാർ ഷോപ്പിൽ നിന്നും 8 ഉം, കൂനംതൈ കുലിക്കി എന്ന ഷോപ്പിൽ നിന്നും 38 പാക്കറ്റും, സ്കൂൾ പരിസരത്തു പ്രവർത്തിക്കുന്ന ബാഗ്ദാദ് കഫെ യിൽ നിന്നും 21 പാക്കറ്റും ഉൾപ്പെടുന്ന ലേബലും വാണിംഗ് സൈനും ഇല്ലാത്തതും വിദേശ നിർമിതവുമായ സിഗരറ്റും മറ്റു പുകയില ഉത്പന്നങ്ങളുടെയും വൻ ശേഖരമാണ് പിടി കൂടിയത്. കടയുടമകളായ രാധാകൃഷ്ണൻ, ശ്രീകുമാർ, മാഷോഗ് എന്നിവരെ കസ്റ്റഡിയിലെടുത്തു.
കളമശേരി പോലീസ് സ്റ്റേഷ൯ ഇന്സ്പെക്ട൪ ലത്തീഫ് എം ബി യുടെ നേതൃത്വത്തില്‍ എസ്.ഐ. രഞ്ജിത്ത്, സി ആർ സിങ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സ്മികേഷ്, പ്രദീപ്, അരുൺ സുരേന്ദ്രൻ ആദർശ് എന്നിവരാണ് പുകയില ഉത്പന്നങ്ങൾ പിടി കൂടിയത്.