പൊലീസ് സ്റ്റേഷനുകളിൽ പിടിച്ചിട്ട വാഹനങ്ങൾ ലേലം ചെയ്യും

ഊന്നുകൽ, കോട്ടപ്പടി സ്റ്റേഷനുകളിൽ അവകാശികൾ ഇല്ലാത്തതും, നിലവിൽ അന്വേഷണാവസ്ഥയിലോ കോടതി വിചാരണയിലോ പരിഗണനയിലോ ഇല്ലാത്തതുമായ 29 വാഹനങ്ങളാണ് സൂക്ഷിച്ചിട്ടുള്ളത്
Police seizwed vehicles to be auctioned

അവകാശികൾ ഹാജരായില്ലെങ്കിൽ വാഹനങ്ങൾ ലേലം ചെയ്യും.

Representative image

Updated on

കോതമംഗലം: എറണാകുളം റൂറൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങൾ വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് അറിയിപ്പ് പുറപ്പെടുവിച്ചു. ജില്ലയിലെ ഊന്നുകൽ, കോട്ടപ്പടി സ്റ്റേഷനുകളിൽ അവകാശികൾ ഇല്ലാത്തതും, നിലവിൽ അന്വേഷണാവസ്ഥയിലോ കോടതി വിചാരണയിലോ പരിഗണനയിലോ ഇല്ലാത്തതുമായ 29 വാഹനങ്ങളാണ് സൂക്ഷിച്ചിട്ടുള്ളത്. ഇതിൽ അവകാശവാദം ഉന്നയിക്കാവുന്ന ഏതു വ്യക്തിക്കും ബന്ധപ്പെട്ട രേഖകൾ ഹാജരാക്കി വാഹനം ഏറ്റെടുക്കാം.

ഓഗസ്റ്റ് 4 മുതൽ 15 ദിവസത്തിനകം ആരും അവകാശവാദം ഉന്നയിക്കാത്ത വാഹനങ്ങൾ കേരള പൊലീസ് ആക്റ്റ് പ്രകാരം അവകാശികൾ ഇല്ലാത്ത വാഹനങ്ങളായി പരിഗണിക്കും. ഇവ ലേലം നടത്തി സർക്കാരിലേക്ക് മുതൽക്കൂട്ടാനാണ് തീരുമാനം.

ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ:

  • ഊന്നുകൽ പൊലീസ് സ്റ്റേഷൻ - 0485 2825253

  • കോട്ടപ്പടി പൊലീസ് സ്റ്റേഷൻ - 0485 2843213

logo
Metro Vaartha
www.metrovaartha.com