

കോഴിക്കോട്: ഗർഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു. കോഴിക്കോട് കായണ്ണ കുറ്റിവയൽ കൃഷ്ണപുരിയിൽ അഭിനന്ദിന്‍റെ ഭാര്യ സ്വാതി (26) ആണ് മരിച്ചത്. മലപ്പുറം എടപ്പാൾ ആശുപത്രിയിൽ ചികിത്സക്കിടെയാണ് യുവതി മരണപ്പെട്ടത്.
പ്രസവത്തോട് അനുബന്ധിച്ച് ചെമ്മരത്തൂരുള്ള സ്വന്തം വീട്ടിലാണ് സ്വാതി നിന്നിരുന്നത്. സംസ്കാരം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ചെമ്മരത്തൂരിലെ വീട്ടുവളപ്പിൽ നടക്കും.