വെള്ളക്കയത്ത് വൈദികന്‍റെ കാർ ഒഴുക്കിൽ പെട്ടു; സാഹസികമായി രക്ഷപ്പെടുത്തി നാട്ടുകാർ

ഇടവകയിലെ ഭവന സന്ദർശനം കഴിഞ്ഞ് മടങ്ങിവരവെയാണ് കാർ സഹിതം ഒഴുക്കിൽപ്പെട്ടത്.
car
വെള്ളക്കയത്ത് വൈദികന്‍റെ കാർ ഒഴുക്കിൽ പെട്ടു
Updated on

കോതമംഗലം: മുള്ളിരിങ്ങാട് വെള്ളക്കയത്ത് പുഴയിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നതോടെ വൈദികന്‍റെ കാർ ഒഴുക്കിൽപ്പെട്ടു. വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. മുള്ളിരിങ്ങാട് ലൂർദ്‌മാതാ പള്ളി വികാരി ഫാ.ജേക്കബ്ബ് വട്ടപ്പിള്ളി സഞ്ചരിച്ച കാർ ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ഡോർ തുറന്ന് പുറത്തിറങ്ങിയ വൈദികൻ നീന്തി രക്ഷപെടുകയായിരുന്നു. ഇടവകയിലെ ഭവന സന്ദർശനം കഴിഞ്ഞ് മടങ്ങിവരവെയാണ് കാർ സഹിതം ഒഴുക്കിൽപ്പെട്ടത്. ഒഴുക്കിൽ പെട്ട കാർ ശനിയാഴ്ച കണ്ടെത്തി.

വെള്ളിയാഴ്ച വൈകിട്ട് മുതൽ മുള്ളിരിങ്ങാട് മേഖലയിൽ മണിക്കൂറുകളായി കനത്ത മഴ പെയ്യുന്നുണ്ട്. ഇതേത്തുടർന്നുള്ള ജലപ്രവാഹമാണ് അപകടത്തിന് കാരണമായത്.

മുള്ളാരിങ്ങാട് -തലക്കോട് റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പരിക്കണ്ണി പുഴയിൽ ക്രമത്തിൽ അധികം ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com