വിമാനം അസാധാരണമായി താഴ്ന്നു പറന്നു; പെരുമ്പാവൂരിൽ വീടിന്‍റെ 120 ഓടുകൾ പറന്നുപോയി

കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങാനായി വിമാനം താഴ്ന്നു പറന്നതയാണ് പരാതി
roof tiles blown off by aircraft near kochi airport

വിമാനം അസാധാരണമായി താഴ്ന്നു പറന്നു; പെരുമ്പാവൂരിൽ വീടിന്‍റെ 120 ഓടുകൾ പറന്നുപോയി

Updated on

പെരുമ്പാവൂർ: കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങാനായി വിമാനം താഴ്ന്നു പറന്നപ്പോൾ വീടിന്‍റെ ഓട് പറന്നുപോയതായി പരാതി. ഒക്കൽ നമ്പിള്ളി കവലയിൽ മാണിക്കത്താൻ എം.വി. ജോയിയുടെ വീടിന്‍റെ 120 ഓടുകളാണ് താഴെ വീണ് പൊട്ടിയത്.

വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങേണ്ടി വിമാനം അസാധാരണമായി താഴ്ന്ന് പറക്കുകയായിരുന്നു. ഇതാണ് നഷ്ടത്തിന് കാരണം. 1000 രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

മുൻപും പ്രദേശത്ത് ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. സിയാലിൽ പരാതി നൽകിയെങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ല.

logo
Metro Vaartha
www.metrovaartha.com