തെരച്ചിൽ വിഫലം; ബിജുവിനെ കണ്ടെത്താനായില്ല, സങ്കടക്കടലിൽ കുടുംബം

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണികണ്ഠൻ ചാൽ ചപ്പാത്തിൽ നിന്ന് വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു.

Search fails; Biju could not be found, family in a sea of ​​sorrow

ബിജു

Updated on

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടി മണികണ്ഠൻ ചാൽ ചപ്പാത്തിൽ നിന്ന് ഒഴുക്കിൽ പെട്ട് പൂയംകുട്ടി പുഴയിൽ അകപ്പെട്ട ബിജുവിനെ ഇനിയും കണ്ടെത്താനായിട്ടില്ല. ബുധനാഴ്ച്ച രാവിലെയായിരുന്നു സംഭവം. ബിജുവിന്‍റെ അമ്മ മേരിയും ഭാര്യ സെൽവിയും പ്ലസ് വണ്ണിനും അഞ്ചാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളും ഇപ്പോഴും പ്രതീക്ഷയിലാണ്.

സ്വകാര്യ ബസ് ജീവനക്കാരനായ ബിജു ബുധനാഴ്ച രാവിലെ 6 മണിക്ക് ജോലിക്ക് പോയതാണ്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണികണ്ഠൻ ചാൽ ചപ്പാത്തിൽ നിന്ന് വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. പോലീസും, ഫയർ ഫോഴ്‌സും, എൻ ഡി ആർ എഫും, നേവിയും ശ്രമിച്ചിട്ടും ഇതുവരെ ബിജുവിനെ കണ്ടെത്താനായിട്ടില്ല.

നേവി സംഘം മടങ്ങി. ആനക്കയം ഭാഗത്തിപ്പോൾ എൻ ഡി ആർ എഫ് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് തെരച്ചിൽ നടത്തുന്നു. ബ്ലാവന ഭാഗത്ത് ഫയർ ആൻഡ് റസ്ക്യൂ വിഭാഗവും. പുഴയിൽ അല്പം വെള്ളം കുറഞ്ഞിട്ടുണ്ട്. തിരച്ചിൽ തുടരുന്നു.എം. പി. അഡ്വ. ഡീൻ കുര്യാക്കോസും, ആന്റണി ജോൺ എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com