ന്യൂഡൽഹി: മയുർ വിഹാർ ഫേസ് ടു ആസ്പദ മാക്കി പ്രവർത്തിക്കുന്ന ശ്രീ ധർമ്മ ശാസ്താ സേവാ സമിതിയുടെ 36 മത് വാർഷിക യോഗം ഓഗസ്റ്റ്11 ന് (ഞായറാഴ്ച) നടക്കും. പോക്കറ്റ് എ യിൽ ഗണേഷ് മന്ദിർ ഹാളിൽ രാവിലെ 11.30 ന് പൊതുയോഗം ആരംഭിക്കും.
പ്രസിഡന്‍റ് സി.എ.നായരുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സെക്രട്ടറി യു.ആർ. സിരീഷ് പ്രവർത്തന റിപ്പോർട്ടും ഖജാൻജി കെ ഗോപാലൻ കുട്ടി ഒരു കൊല്ലത്തെ വരവ് ചിലവുകണക്കുകളും അവതരിപ്പിക്കും. തുടർന്ന് പുതിയ ഭാരവാഹികളെയും തെരഞ്ഞെടുക്കും.