മണി മരുതുകൾ പൂത്തുലയുന്നു... ഹൈറേഞ്ചിൽ വയലറ്റ് വസന്തം

വയലറ്റ് നിറമുള്ള പൂക്കളാണ് സാധാരണയായി ഹൈറേഞ്ച് മേഖലയിൽ കാണപ്പെടുന്നത്
മണിമരുത്
മണിമരുത്

കോതമംഗലം: ഹൈറേഞ്ചിലെ വഴിത്താരകളിലും ആരാധനാലയങ്ങളുടെ മുറ്റങ്ങളിലുമെല്ലാം ഇപ്പോൾ മണിമരുതുകൾ പൂക്കുന്ന കാലമാണ്. ഈസ്റ്റേൺ ഏഷ്യയിലും സൗത്ത് ഈസ്റ്റിലും മറ്റും കണ്ടുവരുന്ന മണിമരുതിനു പൂമരുത് എന്നും പേരുണ്ട്. സമുദ്ര നിരപ്പിൽനിന്ന് 1,200 മീറ്റർ ഉയരമുള്ള ഇടങ്ങളിലും നിത്യഹരിത വനങ്ങളുടെ അരികുകളിലും തുറസായ ഇടങ്ങളിലുമാണ് ഇവ കൂടുതലായി വളരുന്നത്.ഇല കൊഴിയുന്ന അർധ നിത്യഹരിത വനങ്ങളിലും ഇവ വിരളമായി കാണപ്പെടുന്നുണ്ട്.

ഏപ്രിൽ മുതലാണ് ഇവ പൂക്കുന്നത്. പൂക്കൾക്ക് ആറു വീതം ദളങ്ങളും ബാഹ്യദളങ്ങളുമാണുള്ളത്. അഞ്ചിൽപ്പരം നിറങ്ങളിലായി പൂക്കളുണ്ട്, വയലറ്റ് നിറമുള്ള പൂക്കളാണ് സാധാരണയായി ഹൈറേഞ്ച് മേഖലയിൽ കാണപ്പെടുന്നത്.

പൂക്കൾ കുലകുത്തി ഉണ്ടാകുന്നതിനാൽ ഇവ അതീവ മനോഹരമാണ്. എത്ര രൂക്ഷമായ വേനലിലും ശാഖകളിൽ നിറഞ്ഞുകവിയുന്ന പൂക്കളാണ് മണിമരുതിന്‍റെ പ്രത്യേകത.

Trending

No stories found.

Latest News

No stories found.