നാദാപുരത്ത് എസ്ഐ ഉൾപ്പെടെ മൂന്നു പേർക്ക് തെരുവുനായയുടെ കടിയേറ്റു

പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ക‍യറി തെരുവുനായ ആക്രമിക്കുകയായിരുന്നു
stray dogs attack three people including asi in kozhikode

നാദാപുരത്ത് എസ്ഐ ഉൾപ്പെടെ മൂന്നു പേർക്ക് തെരുവുനായയുടെ കടിയേറ്റു

file image

Updated on

നാദാപുരം: കോഴിക്കോട് നാദാപുരത്ത് അഡീഷണല്‍ എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് തെരുവ് നായുടെ കടിയേറ്റു. പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ക‍യറിയ തെരുവുനായ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.

നാദാപുരം സ്റ്റേഷനിലെ എഎസ്‌ഐയും കൊയിലാണ്ടി സ്വദേശിയുമായ മനോജ്, രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.

പൊലീസ് സ്‌റ്റേഷന് സമീപത്തെ ആയിഷ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളായ അബ്ദുദുല്‍ ഹഖ്(56), അസ്മാമാഉല്‍ ഹഖ്(26) എന്നിവര്‍ക്ക് കടിയേറ്റത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. മൂന്നു പേരും ആശുപത്രിയിൽ ചികിത്സ തേടി.

logo
Metro Vaartha
www.metrovaartha.com