കൊയിലാണ്ടിയില്‍ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു

വിഷു ആഘോഷത്തിനായി വാങ്ങിയ പടക്കമാണ് പെട്ടിത്തെറിച്ചത്
student died as firecrackers explode during vishu celebration

അദ്വൈത്

Updated on

കോഴിക്കോട്: കൊയിലാണ്ടിയില്‍ വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാര്‍ഥി മരിച്ചു. കൊരയങ്ങാട് തെരുവില്‍ അദ്വൈത് (16) ആണ് മരിച്ചത്. ഗുണ്ട് കൈയിൽവച്ച് പൊട്ടിത്തെറിച്ചാണ് അപകടം.

വിഷു ആഘോഷത്തിനായി വാങ്ങിയ പടക്കമാണ് പെട്ടിത്തെറിച്ചത്. വീടിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടില്‍വച്ച് അദ്വൈത് കൂട്ടുകാര്‍ക്കൊപ്പം പടക്കംപൊട്ടിക്കുകയായിരുന്നു. വലിയ ഗുണ്ട് അദ്വൈതിന്റെ കയ്യില്‍വച്ച് പൊട്ടുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു.

logo
Metro Vaartha
www.metrovaartha.com