പത്തനംതിട്ടയിൽ ഒഴുകിൽപ്പെട്ട് കാണാതായി വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.50 ഓടെയാണ് കുട്ടികൾ ഒഴുക്കിൽപ്പെട്ടത്.
Students go missing after being swept away in Achankovilat

അച്ചൻകോവിലാറ്റിൽ വിദ്യാർഥികളെ ഒഴുകിൽപ്പെട്ട് കാണാതായി സംഭവം; ഒരാളുടെ മൃതദേഹം കണ്ടെത്തി

Updated on

പത്തനംതിട്ട: അച്ചൻകോവിലാറ്റിലെ കല്ലറക്കടവിൽ വിദ്യാർഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായ സംഭവത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അജ്‌സല്‍ അജിയാണു മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.50 ഓടെയാണ് കുട്ടികൾ ഒഴുക്കിൽപ്പെട്ടത്. കാണാതായ നബീല്‍ നിസാമിന് വേണ്ടിയുളള അന്വേഷണം തുടരുകയാണ്. ഓണപ്പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാർഥികളാണ് ആറ്റിലിറങ്ങിയത്.

എട്ട് പേര്‍ സംഘത്തിലുണ്ടായിരുന്നു. ആദ്യം ഒരു വിദ്യാര്‍ഥി ഒഴുക്കില്‍പ്പെടുകയായിരുന്നു. സുഹൃത്തിനെ രക്ഷിക്കുന്നതിനായി ആറ്റിലേക്ക് രണ്ടാമത്തെ കുട്ടിയും ഇറങ്ങുകയായിരുന്നു എന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com