

രണ്ട് കോഴികളെ വിഴുങ്ങി കൂട്ടിൽ വിശ്രമിച്ചു; പെരുമ്പാമ്പിനെ പിടികൂടി
കോതമംഗലം: കോതമംഗലത്ത് കോഴിക്കൂട്ടിൽക്കയറി രണ്ട് കോഴികളെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. ആയക്കാടിന് സമീപം പുലിമല, ബിജുവിന്‍റെ വീട്ടിലെ കോഴിക്കൂട്ടിലാണ് ബുധനാഴ്ച രാവിലെ പെരുമ്പാമ്പ് കയറിയത്. രണ്ട് കോഴികളെ വിഴുങ്ങിയ പാമ്പ് കൂട്ടിൽ തന്നെ വിശ്രമിക്കുകയായിരുന്നു.
കോഴികൾക്ക് തീറ്റ കൊടുക്കാൻ എത്തിയ വീട്ടമ്മയാണ് പാമ്പിനെ ആദ്യം കണ്ടത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കോതമംഗലം ആർ ആർ ടി ഉദ്യോഗസ്ഥൻ റസാഖ്, പാമ്പുപിടുത്ത വിദഗ്ധൻ പി.ആർ. റെജിൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.