3 വയസുള്ള കുട്ടിയുടെ മൂക്കിൽ പുളിങ്കുരു; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

കുട്ടി മൂക്കിൽ അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ നടത്തിയ വിശദമായ പരിശോധനയിലാണ് പ്രശ്നം കണ്ടെത്തിയത്.
tamarind seed stuck in kids nose
3 വയസുകാരിയുടെ മൂക്കിൽ പുളിങ്കുരു; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
Updated on

തൃശൂർ: 3 വയസുള്ള കുട്ടിയുടെ മൂക്കിൽ തടഞ്ഞിരുന്ന പുളിങ്കുരു ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. പടിഞ്ഞാറേ വെമ്പല്ലൂർ സ്വദേശികളുടെ കുഞ്ഞിനെയാണ് അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. മാസങ്ങളോളമായി കുട്ടി ഇടയ്ക്കിടെ ചുമയും ജലദോഷവും തലവേദനയും പ്രകടിപ്പിച്ചിരുന്നു.

കുട്ടി മൂക്കിൽ അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ നടത്തിയ വിശദമായ പരിശോധനയിലാണ് പ്രശ്നം കണ്ടെത്തിയത്. മാള ഗുരുധർമം മിഷൻ ആശുപത്രിയിലെ ഇഎൻടി പീഡിയാട്രിക് സർജൻ ബിജു പ്രഭാകരനാണ് ശസ്ത്രക്രിയ നടത്തി പുളിങ്കുരു പുറത്തെടുത്തത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com