താളുംകണ്ടം - പൊങ്ങിൻ ചുവട് ആദിവാസി നഗർ കെഎസ്ആർടിസി ബസ് സർവീസ് ഉടൻ

തുടർനടപടികൾ വേഗത്തിൽ ആക്കുമെന്ന് ആന്‍റണി ജോൺ എം എൽ എയും, എൽദോസ് കുന്നപ്പിള്ളി എം എൽ എയും സംയുക്തമായി അറിയിച്ചു.
thalumkandam-ponginchuvad ksrtc bus service
എംഎൽഎമാരായ ആന്‍റണി ജോണിനും എൽദോസ് കുന്നപ്പിള്ളിയ്ക്കും ഇടമലയാർ സ്കൂളിന് മുൻപിൽ കുട്ടികൾ സ്വീകരണം നൽകുന്നു.
Updated on

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ താളുംകണ്ടം നഗറിനേയും വേങ്ങൂർ പഞ്ചായത്തിലെ പൊങ്ങിൻ ചുവട് ആദിവാസി നഗറിനെയും ബന്ധപ്പെടുത്തി കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നു. രണ്ടു നഗറുകളിലെയും ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു ഈ മേഖലകളിലേക്ക് കെ എസ് ആർ ടി സി വേണമെന്നുള്ളത് .

കോതമംഗലം എം എൽ എ ആന്‍റണി ജോണിന്‍റെയും, പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി യുടെയും നേതൃത്വത്തിൽ കെഎസ്ആർടിസി ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്ത് സർവീസിന്‍റെ സാധ്യതകൾ വിലയിരുത്തി.

തുടർനടപടികൾ വേഗത്തിൽ ആക്കുമെന്ന് ആന്‍റണി ജോൺ എം എൽ എയും, എൽദോസ് കുന്നപ്പിള്ളി എം എൽ എയും സംയുക്തമായി അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com