മിഠായി തൊണ്ടയിൽ കുടുങ്ങി; തൃശൂരിൽ ഒന്നര വയസുകാരൻ മരിച്ചു

മിഠായി തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടലുണ്ടായ കുഞ്ഞിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
thrissur one and a half year old boy dies after candy gets stuck in throat

മിഠായി തൊണ്ടയിൽ കുടുങ്ങി; തൃശൂരിൽ ഒന്നര വയസുകാരൻ മരിച്ചു

Updated on: 

തൃശൂർ: മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരൻ മരിച്ചു. തൃശൂർ പാറപ്പൂക്കര പള്ളത്ത് വെള്ളിയാഴ്ച രാവിലെയാണ് അപകടം. റൂബി - അനു ദമ്പതികളുടെ മകൻ ഏയ്ബലാണ് മരിച്ചത്.

മിഠായി തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടലുണ്ടായ കുഞ്ഞിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.