തൃശൂർ ഷോപ്പിങ്‌ ഫെസ്റ്റിവൽ ജനുവരി ഒന്ന് വരെ

ഫുഡ് കോർട്ട്, പുഷ്പ പ്രദർശനം, നൃത്ത - സംഗീത പരിപാടികൾ
Representative image for Christmas shopping
Representative image for Christmas shopping
Updated on: 

തൃശൂർ: ചേംബർ ഓഫ്‌ കൊമേഴ്‌സിന്‍റേയും തൃശൂർ കോർപ്പറേഷന്‍റേയും ആഭിമുഖ്യത്തിൽ ആരംഭിച്ച തൃശൂർ ഷോപ്പിങ് ഫെസ്റ്റിവൽ ജനുവരി ഒന്ന് വരെ നീളും. ഫെസ്റ്റിവലിന്‍റെ ഭാഗമായി നഗരത്തിലെ പ്രധാന വീഥികൾ ദീപാലംകൃതമാക്കിയിട്ടുണ്ട്‌. രാത്രി 11 വരെ കടകൾ തുറന്ന്‌ പ്രവർത്തിക്കും.

ഡിസംബർ 22 മുതൽ ജനുവരി ഒന്ന്‌ വരെ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത്‌ നെഹ്‌റു പാർക്കിന്‌ സമീപം പുഷ്‌പ പ്രദർശനം ഒരുക്കും. ഇക്കണ്ടവാരിയർ റോഡിൽ ഫുഡ്‌ കോർട്ട്‌ ഉണ്ടാകും. ഫുഡ്‌ കോർട്ടിൽ 20 മുതൽ ജില്ലാ ഫോട്ടോഗ്രാഫി അസോസിയേഷനുമായി സഹകരിച്ച്‌ ഫോട്ടോ പ്രദർശനവും കലാപരിപാടിയും സംഘടിപ്പിക്കും. വടക്കുന്നാഥ ക്ഷേത്ര മൈതാനിയിൽ രണ്ട്‌ വേദികളിൽ ഡിടിപിസിയുടെ സഹകരണത്തോടെ വിവിധ നൃത്തനൃത്യങ്ങൾ അവതരിപ്പിക്കും.

കാണികൾക്ക് സൗജന്യ ബസ്‌ സർവീസ് ഏർപ്പെടുത്തും. 31ന് ശക്തൻ എക്‌സിബിഷൻ ഗ്രൗണ്ടിൽ ചെമ്മീൻ ബാൻഡ്‌ നയിക്കുന്ന സംഗീത നിശയോടെ ഷോപ്പിങ്‌ ഫെസ്റ്റിവലിന്‍റെ സമാപനവും പുതുവത്സരാഘോഷവും നടക്കും.