ചിങ്ങവനത്ത് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച 2 പേർ അറസ്റ്റിൽ

കൂടുതൽ പൊലീസ് സംഘം എത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രതികൾ
പ്രതികൾ

കോട്ടയം: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 2 പേരെ അറസ്റ്റ് ചെയ്തു. കറുകച്ചാൽ മാന്തുരുത്തി ഭാഗത്ത് വെട്ടികാവുങ്കൽ വീട്ടിൽ വി.ജെ ഷിജു (29), ചിറക്കടവ് തെക്കേ പെരുമൻചേരിൽ വീട്ടിൽ വിപിൻ വേണു (32) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും കഴിഞ്ഞദിവസം നാട്ടകം ഭാഗത്ത് പ്രവർത്തിക്കുന്ന ഹോട്ടലിൽ മുറി എടുക്കുകയും, തുടർന്ന് പുലർച്ചെ മദ്യലഹരിയിൽ ഇവിടുത്തെ ഗ്ലാസ് തല്ലി തകർക്കുകയുമായിരുന്നു.

തുടർന്ന് ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ ഇവർ ഇരുവരും ചേർന്ന് പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. തുടർന്ന് കൂടുതൽ പൊലീസ് സംഘം എത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്. ഓ ആർ. പ്രസാദ്, എസ്.ഐ മാരായ സജീർ, താജുദ്ദീൻ, ഷിബു, സി.പി.ഓ മാരായ പ്രകാശ്, സുബീഷ്, ശരത് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com