ഇടുക്കിയിൽ ബൈക്ക് കോൺക്രീറ്റ് തൂണിലിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

അമിതവേഗത്തിലെത്തിയ ബൈക്ക് റോഡരികിലെ കോൺക്രീറ്റ് തൂണിലിടിച്ച് മറിയുകയായിരുന്നു
Two young men died in an accident in Idukki after their bike collided with a concrete pillar

ഇടുക്കിയിൽ ബൈക്ക് കോൺക്രീറ്റ് തൂണിലിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

Updated on: 

ഇടുക്കി: പീരുമേട് താലൂക്കിലെ ഉപ്പുതറയിൽ ബൈക്ക് റോഡരികിലെ കോൺക്രീറ്റ് തൂണിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 1.20ഓടെയായിരുന്നു അപകടം.

അയ്യപ്പൻകോവിൽ ആലടി സ്വദേശി നോയൽ (18), മേരിക്കുളം സ്വദേശി സനീഫ് (19) എന്നിവരാണ് മരിച്ചത്. കുട്ടിക്കാനം ഭാഗത്ത് നിന്ന് കട്ടപ്പനയിലേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു ഇരുവരും. ഉപ്പുതറയ്ക്ക് സമീപം പറപ്പ് ജങ്ഷനിൽ അമിതവേഗത്തിലെത്തിയ ബൈക്ക് റോഡരികിലെ കോൺക്രീറ്റ് തൂണിലിടിച്ച് മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ബൈക്ക് ഓടിച്ചിരുന്ന നോയലിനും പിന്നിലിരുന്ന സനീഫിനും ഗുരുതരമായി പരുക്കേറ്റു. ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.