

പെരിയാർ നദിയിൽ നേര്യമംഗലം പാലത്തിന് സമീപം അജ്ഞാത മൃതദേഹം
representational image
കോതമംഗലം: നേര്യമംഗലം പാലത്തിന് സമീപം പെരിയാർ നദിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഉദ്ദേശം 40 നും 60 നും ഇടയിൽ പ്രായം തോന്നിക്കുന്നതും 171 സെന്‍റി മീറ്റർ ഉയരവും ഉള്ള പുരുഷന്‍റെ മൃതദേഹമാണ് ഇതെന്നാണ് വിവരം.
ബുധനാഴ്ച (13.05.2026) പകൽ 11.00 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് സൂചന.
മൃതദേഹം നിലവിൽ എറണാകുളം ജനറൽ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചു വരുന്നു. എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഊന്നുകൽ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.
ഫോൺ :9497916300, 9497947305