കോതമംഗലം : ട്രാഫിക്ക് ബോധവൽക്കരണത്തിന്‍റെ ഭാഗമായി കോതമംഗലം നഗരത്തിലെ ഓട്ടോ ഡ്രൈവർമാർക്ക് യൂണിഫോം സമ്മാനിച്ച് കോതമംഗലം ട്രാഫിക്ക് പോലീസ്. ഗാന്ധി സ്ക്വയറിൽ നടന്ന ചടങ്ങിൽ മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം ബൈജു വിതരണോദ്ഘാടനം നിർവ്വഹിച്ചു. കോതമംഗലം സി ഐ പി ടി ബിജോയ് മുഖ്യപ്രഭാഷണവും, റിലയൻസ് ക്രെഡിറ്റ് ഇൻഡ്യാ ലിമിറ്റഡ് എംഡി ജോസ് കുട്ടി സേവ്യർ ആമുഖ പ്രഭാഷണവും നടത്തി.
കോതമംഗലം മർത്തോമാ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, കോതമംഗലം ട്രാഫിക്ക് സ്‌റ്റേഷൻ എസ് എച്ച് ഒ സി പി ബഷീർ, എം ബി എം എം ഹോസ്പിറ്റൽ സെക്രട്ടറി ബിനോയ് മണ്ണഞ്ചേരി, എസ് ഐ ഷാഹുൽ ഹമീദ്, സിവിൽ പോലീസ് ഓഫീസർ പി എ ഷിയാസ് ജെയിംസ് ജോസഫ്, ഷാജൻ പീച്ചാട്ട്, തുടങ്ങിയവർ സംസാരിച്ചു. റിലയൻസ് ക്രെഡിറ്റ് ഇൻഡ്യാ ലിമിറ്റഡിന്‍റെ സഹകരണത്തോടെയാണ് യൂണിഫോം വിതരണം ചെയ്തത്.
നല്ലൊരു ഗതാഗത സംസ്ക്കാരം വളർത്തിയെടുക്കുന്നതിന്‍റെ ഭാഗമായാണ് പട്ടണത്തിലെ മുഴുവൻ ഓട്ടോ ഡ്രൈവർമാർക്കും യൂണിഫോം വിതരണം ചെയ്തത്.