ആലുവയിൽ അജ്ഞാതനെ റോഡിൽ തലയ്ക്ക് ഗുരുതരമായി അടിയേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തി

നാട്ടുകാർ വിളിച്ച് അറിയിച്ചതനുസരിച്ച് രാത്രി തന്നെ ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചു
unknown-man-found-unconscious-with-severe-head-injury-on-aluva-road

ആലുവയിൽ അജ്ഞാതനെ റോഡിൽ തലയ്ക്ക് ഗുരുതരമായി അടിയേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തി

file image

Updated on

ആലുവ: ആലുവയിൽ അജ്ഞാതനെ റോഡിൽ തലയ്ക്ക് ഗുരുതരമായി അടിയേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് ഇയാളെ നഗര മധ്യത്തിൽ മാർക്കറ്റ് പരിസരത്തെ ഒരു ഷോപ്പിങ് കോംപ്ലക്സ് പരിസരത്ത് കണ്ടെത്തിയത്.

നാട്ടുകാർ വിളിച്ച് അറിയിച്ചതനുസരിച്ച് രാത്രി തന്നെ ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചു. 30 വയസിനടുത്ത് പ്രായം തോന്നിക്കുന്ന ആളാണ്. പൂർണമായി ആരോഗ്യ നില വീണ്ടെടുക്കാത്തതിനാൽ എങ്ങനെയാണ് പരുക്ക് സംഭവിച്ചതെന്ന് വ്യക്തമല്ല. ആലുവ പൊലീസ് അന്വേഷണമാരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com