

വാർഷികോദ്ഘാടനം വി.കെ. ഗോപി നിർവഹിച്ചു.
അങ്കമാലി: മലയാറ്റൂർ സമന്വയ കാർഷിക സ്വയം സഹായ സംഘത്തിന്‍റെയും ഡോ. പൽപ്പു പുരുഷ സ്വയം സഹായ സംഘത്തിന്‍റെയും സംയുക്ത വാർഷികവും കുടുംബ സംഗമവും നടത്തി. ഗോതമ്പ് റോഡ് പനവേലിൽ വീട്ടിൽ അരുൺ ഒബ്റോയിയുടെ വസതിയിൽ നടത്തിയ വാർഷികോദ്ഘാടനം വി.കെ. ഗോപി നിർവഹിച്ചു.
മാസ്റ്റേഴ്സ് നാഷണൽ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കെ.വി. സുരേഷിനെ പൊന്നാടയും മൊമന്‍റോയും നൽകി ആദരിച്ചു. കലാപരിപാടികളും സ്നേഹവിരുന്നും നടത്തി. മണി ചന്ദ്രത്തിൽ, കെ.വി.പ്രകാശൻ, പി.എസ്. അനിൽപ്രസാദ്, ടി.കെ. ബാബു, പി.എസ്. വിദ്യാധരൻ എന്നിവർ സംസാരിച്ചു.